പരിശുദ്ധ സഭ കല്പിച്ചിട്ടുള്ള എല്ലാ മോറോനായ പെരുന്നാളുകളും ഇടവക യഥാവിധം ആചരിച്ചു വരുന്നു.
ദേവാലയത്തിന്‍റെ വലിയ പെരുന്നാളായി മര്‍ത്തശ്മൂനിയമ്മയുടെയും ഏഴു മക്കളുടെയും ഗുരുവായ മാര്‍ ഏലയസാറിന്റെ യും ഓര്‍മ്മപ്പെരുന്നാള്‍ എല്ലാ വര്‍ഷവും മകരം 14, 15 തീയതികളില്‍ (സാധാരണയായി ജനുവരി 27, 28 തീയതികളില്‍) നടത്തി വരുന്നു.
മെയ് 7 ൹ ശേഷം വരുന്ന ആദ്യ ഞായറാഴ്ച മാര്‍ ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, ജൂലൈ 3 ൹ മാര്‍ത്തോമ്മാ ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാളും ഓഗസ്റ്റ് 15 ൹ വി. ദൈവമാതാവിന്‍റെ വാങ്ങിപ്പു പെരുന്നാളും സെപ്റ്റംബര്‍ 1 ൹ മുതല്‍ 8 ൹ വരെ വി. ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളും, നവംബര്‍ 2 ൹ ശേഷം വരുന്ന ആദ്യ ഞായറാഴ്ച പരിശുദ്ധ പരുമല ഗീവര്‍ഗ്ഗീസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളും ആഘോഷിച്ചു വരുന്നു.
സഭാ കലണ്ടര്‍ പ്രകാരം മര്‍ത്തശ്മൂനിയമ്മയുടെയും ഏഴു മക്കളുടെയും ഗുരുവായ മാര്‍ ഏലയസാറിന്റെയും ഓര്‍മ്മദിവസമായ ഓഗസ്റ്റ് 1 ൹ ഇടവക സമുചിതമായി പെരുന്നാള്‍ ആഘോഷിച്ചു വരുന്നു.