സഭയുടെ പരമാദ്ധ്യക്ഷനായ മാർത്തോമ്മാശ്ലീഹായുടെ സിംഹാസനത്തിൽ ആരൂഢനായിരിക്കുന്ന മലങ്കര മെത്രാപ്പോലിത്തായും കിഴക്കിന്റെ കാതോലിക്കായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ അധികാരത്തിൻ കീഴിലാണ് ഇടവക.

അടൂർ – കടമ്പനാട് ഭദ്രാസനത്തിലാണ് ഇടവക. അഭിവന്ദ്യ ഡോ. സക്കറിയാസ് മാർ അപ്രേം മെത്രാപ്പൊലിത്തയാണ് ഭദ്രാസനമെത്രാപ്പൊലിത്ത.

ഭദ്രാസന മെത്രാപ്പോലീത്താ നിയമിക്കുന്ന വൈദികരാണ് ഇടവക വികാരിയായി പ്രവർത്തിക്കുന്നത്.

റവ. ഫാ. ജോസഫ് സാമുവേൽ തറയിലാണ് ഇടവക വികാരി.  ഇടവകയുടെ ട്രസ്റ്റിയായി ശ്രീ. സി.റ്റി. കോശിയും സെക്രട്ടറിയായി ശ്രീ, ജേക്കബ്, പാട്ടത്തിൽമിനിസദനവും  പ്രവർത്തിക്കുന്നു.