യൗവ്വനകാലത്ത് നിൻറെ സ്രഷ്ടാവിനെ ഓർത്തുകൊള്ളുക എന്ന വേദ വാക്യത്തെ അടിസ്ഥാനമാക്കി ആരാധന പഠനം സേവന എന്നീ ലക്ഷ്യങ്ങൾ അധിഷ്ഠിതമാക്കി പ്രവർത്തിച്ചുവരുന്ന ആത്മീയ സംഘടനയാണ് യുവജനപ്രസ്ഥാനം. സെൻറ് ഗ്രിഗോറിയോസ് യുവജനപ്രസ്ഥാനം എന്നപേരിൽ യുവജനപ്രസ്ഥാനത്തിൻറെ ഒരു യൂണിറ്റ് ഈ ഇടവകയിൽ പ്രവർത്തിച്ചുവരുന്നു.

വലിയ നോമ്പ് കാലയളവിലെ കോർണർ മീറ്റിങ്ങുകൾ, പഠനോപകരണ വിതരണം, പരുമലപ്പദയാത്ര, ആദ്യാക്ഷരം കുറിക്കൽ, ക്രിസ്മസ് കരോൾ എന്നിങ്ങനെ ഇടവകയിലെ എല്ലാ ആത്മീയവും ഭൗതികമായ പ്രവർത്തനങ്ങളിലും ഇടവക യുവജനപ്രസ്ഥാനം ഭാഗഭാക്കാകുന്നു. ക്രിസ്മസ് ദിനത്തിൽ ഇടവകയിലെ രോഗികളുടെ ഭവനങ്ങൾ സന്ദർശിച്ച് ക്രിസ്തുമസ് സമ്മാനങ്ങൾ നൽകിവരുന്നു.