ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഇടവകാംഗങ്ങൾ എല്ലാമാസവും സ്ഥിരമായി നൽകുന്ന തുക, തണൽ വഞ്ചി, ജന്മദിന സ്തോത്രകാഴ്ചകൾ, വിവാഹ വാർഷിക സംഭാവനകൾ, മറ്റു ചാരിറ്റി സംഭാവനകൾ എന്നിവ ഉപയോഗിച്ചാണ് തണൽ ചാരിറ്റി പ്രവർത്തിക്കുന്നത്. ഇതിൽനിന്ന് ലഭിക്കുന്ന തുക ഉപയോഗിച്ച് എല്ലാമാസവും അർഹരായ ഇടവകാംഗങ്ങൾക്ക് പെൻഷൻ നൽകുന്നു. കൂടാതെ അർഹരായവർക്ക് ചികിത്സാസഹായവും നൽകുന്നുണ്ട്.