ഇടവകയുടെ സുവിശേഷസംഘത്തിൻറെ യോഗങ്ങൾ എല്ലാ മാസത്തിലെയും രണ്ടാമത്തെ ബുധനാഴ്ച ദേവാലയത്തിൽവച്ച് കൂടുന്നു. പാട്ട്, പ്രാർത്ഥന, വേദവായന, വചനഘോഷണം എന്നിവയോടെ യോഗം നടത്തുന്നു. ഇടവകയുടെ ആത്മീയ വളർച്ചയ്ക്ക് മുതൽക്കൂട്ടായി സുവിശേഷസംഘം പ്രവർത്തിച്ചുവരുന്നു.