ഇടവകയിലെ കുരുന്നുകൾക്ക് ആത്മീയമായ ഉണർവ്വും അറിവും പകർന്നു നൽകുന്നതിൽ സൺഡേസ്കൂൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇടവകയിലെ മർത്തശ്മൂനി സൺഡേസ്കൂളിൽ 110 വിദ്യാർത്ഥികൾ പഠിക്കുന്നു. 16 അധ്യാപകർ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു. ഭദ്രാസനത്തിലെ പ്രധാന സൺഡേസ്കൂളിൽ ഒന്നായ ഈ സ്കൂളിലെ വിദ്യാർത്ഥികൾ മത്സര പരീക്ഷയിലും സഹപാഠ്യമത്സരങ്ങളിലും ഉന്നത വിജയങ്ങൾ കരസ്ഥമാക്കുന്നുണ്ട്. സണ്ടേസ്കൂൾ പഠനം ഉത്തമ സഭാംഗങ്ങളെ വാർത്തെടുക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നു.

യുവജന പ്രസ്ഥാനത്തിന് സഹകരണത്തോടെ എല്ലാവർഷവും ഒവിബിഎസ് ഇടവകയിൽ സംഘടിപ്പിക്കുന്നുണ്ട്.