9 പ്രാർത്ഥനായോഗങ്ങൾ ഈ ഇടവകയിൽ ഭംഗിയായി പ്രവർത്തിക്കുന്നു. എല്ലാ ഞായറാഴ്ചയും വിശുദ്ധ കുർബാനയ്ക്കുശേഷം മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഏതെങ്കിലും ഭവനത്തിൽ പാട്ട്, പ്രാർത്ഥന, വേദവായന എന്നിവയോടുകൂടി പ്രാർത്ഥനായോഗങ്ങൾ കൂടുന്നു. സെൻറ് ജോർജ്, സെൻറ് ഗ്രിഗോറിയോസ്, സെൻറ് ജോൺസ്, സെൻറ് കുര്യാക്കോസ്, സെൻറ് മാത്യൂസ്, സെൻറ് മേരീസ്, സെൻറ് പോൾസ്, സെൻറ് സ്റ്റീഫൻസ്, സെൻറ് തോമസ് എന്നിവയാണ് ഇടവകയിലെ പ്രാർത്ഥനായോഗങ്ങൾ