പ്രാർത്ഥിക്കുക, പ്രവർത്തിക്കുക, പ്രകാശിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ഇടവകയിലെ മർത്തമറിയം വനിതാസമാജം എ, ബി എന്നീ രണ്ടു  ഗ്രൂപ്പുകളായി പ്രവർത്തിച്ചുവരുന്നു. എല്ലാ വെള്ളിയാഴ്ചകളിലും മുൻകൂട്ടി നിശ്ചയിച്ചതിൻപ്രകാരം ഭവനങ്ങളിലോ, പള്ളിയിലോ വെച്ചു കൂടി പാട്ട്, പ്രാർത്ഥന, വേദപുസ്തകവായന എന്നിവയോടെ കൂടെ സമാജം നടത്തുന്നു. കൂടാതെ രോഗികളുടെ ഭവനങ്ങൾ സന്ദർശിച്ചു പ്രാർത്ഥന നടത്തുകയും സാമ്പത്തിക സഹായങ്ങൾ നൽകുകയും ചെയ്യുന്നു. ഇടവകയുടെ ഉന്നമനത്തിനായി നല്ലൊരു കൈത്താങ്ങായി മർത്തമറിയം സമാജം നിലകൊള്ളുന്നു.