റോമൻ സാമ്രാജ്യത്തിനു പുറത്ത് പരമാധ്യക്ഷൻ മാർ ഉപയോഗിക്കുന്ന സ്ഥാനനാമമാണ് കാതോലിക്കോസ്. പൊതുവിന്റെ ആൾ എന്നതാണ് വാക്യാർത്ഥം.

മാർത്തോമാശ്ലീഹായുടെ സിംഹാസനത്തിൽ ആരൂഢനായിരിക്കുന്ന പൗരസ്ത്യ കാതോലിക്കയാണ് മലങ്കര സഭയുടെ ആത്മീയ പരമാധ്യക്ഷൻ.

സഭയുടെ സ്വാതന്ത്ര്യത്തെയും സ്വയംശീർഷകത്വത്തിന്റെയും പ്രതീകമായ കാതോലിക്ക സ്ഥാനം 1912 സെപ്റ്റംബർ പതിനഞ്ചാം തീയതി മലങ്കരയിൽ സ്ഥാപിതമായി.

മാർത്തോമാശ്ലീഹായുടെ സിംഹാസനത്തിൽ ആരൂഢനായിരിക്കുന്ന പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവയാണ് മലങ്കര സഭയുടെ ഇപ്പോഴത്തെ പരമാധ്യക്ഷൻ.