മർത്തശ്മൂനി അമ്മയുടെ നാമത്തിൽ മലങ്കരയിൽ സ്ഥാപിതമായ ആദ്യ ദേവാലയമാണ് പെരിങ്ങനാട് മർത്തശ്മൂനി ഓർത്തഡോക്സ് വലിയ പള്ളി. സമീപ പ്രദേശങ്ങളിൽ പൂവൻകുന്ന് പള്ളി (പൂങ്കുന്നു പള്ളി) എന്നാണ് ഈ ദേവാലയം അറിയപ്പെടുന്നത്. പെരിങ്ങനാട് ഗ്രാമത്തിന്റെ കിഴക്ക് മൂന്നാളം കരയിൽ പൂവൻകുന്ന് എന്ന ചെറിയ കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്നതിനാലാണ് ഇങ്ങനെ അറിയപ്പെടുന്നത്.
പരിശുദ്ധ പരുമലത്തിരുമേനി, പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് തിരുമേനി, പരിശുദ്ധ വട്ടശ്ശേരിൽ മാർ ദിവന്നാസിയോസ് തിരുമേനി, പരിശുദ്ധ കല്ലാശ്ശേരിൽ ഗീവർഗ്ഗീസ് ദ്വിതീയൻ കാതോലിക്കാ ബാവ, പരിശുദ്ധ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവ, അഭിവന്ദ്യ അലക്സിയോസ് മാർ തേവോദോസിയോസ് എന്നീ പരിശുദ്ധ പിതാക്കന്മാരുടെ പുണ്യപാദസ്പർശനത്താൽ അനുഗ്രഹീതമായ ഈ ദേവാലയത്തിന്റെ വലിയ പെരുന്നാൾ മകരം 14,15 തീയതികളിലാണ് ആചരിക്കുന്നത്.